Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PRS1

പി​ണ​ങ്ങി ഇ​രു​ന്ന മ​മി​ത​യ്ക്കും സ്വാ​സി​ക​യ്ക്കും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ർ​പ്രൈ​സ്  

ന​ടി​മാ​രാ​യ മ​മി​ത ബൈ​ജു​വി​നും സ്വാ​സി​ക​യ്ക്കും സ​ർ​പ്രൈ​സ് ഒ​രു​ക്കി ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന പി​ആ​ർ​എ​സ് 1 സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​രു​വ​ർ​ക്കു​മാ​യി സ​ർ​പ്രൈ​സ് ഒ​രു​ക്കി​യ​ത്. ഇ​രു​വ​രും അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ​വി​ജ​യം നേ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷം.

ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള അ​ടു​ത്ത രം​ഗം ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ മ​മി​ത​യെ​യും സ്വാ​സി​ക​യെ​യും മേ​ശ​യ്ക്ക​രി​കി​ലേ​ക്ക് വി​ളി​ച്ചി​രു​ത്തി​യ​ത്.

പ​ര​സ്പ​രം സം​സാ​രി​ക്കാ​തെ പി​ണ​ക്ക​ഭാ​വ​ത്തി​ൽ ഇ​രി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. ന​ൽ​കി​യ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ര​ണ്ടു​പേ​രും ഗൗ​ര​വ​ത്തോ​ടെ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ക്കു​മാ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​പ്ര​തീ​ക്ഷി​ത എ​ൻ​ട്രി. 

 

Latest News

Corehub Up